ഉച്ചനേരം

448d7b53a66ad48235ff0bf70643e75e
പകുതി ദിവസം മാത്രം നീണ്ടു നിന്ന അധ്യാപന അദ്ധ്യയന മല്പിടുത്തങ്ങൾക്കു ഒടുവിൽ വീട്ടിൽ എത്തിപ്പെടാൻ ധിറുതി ആയി. വീട് എന്ന ഞങ്ങളുടെ രാജ്യത്തു നിർഭയം സ്വര്യ വിഹാരം നടത്തുന്ന മൂന്ന് കുഞ്ഞു സ്വരൂപങ്ങളും അവർക്കായി ദത്തെടുക്കപെട്ട മൂന്ന് ശ്വാന സ്വരൂപങ്ങളും മുതിർന്ന പൗരത്വം സ്വീകരിച്ച അമ്മയും അവധിക്കു നാട്ടിൽ വന്ന തന്റെ ജീവന്റെ ബാക്കി പകുതിയും ഉള്ള എന്റെ രാജ്യം. പാഷൻ ഫ്രൂട്ട് ചെടികൾ കൊണ്ട് പന്തൽ ഒരുക്കിയ വീടിന്റെ വിശാലമായ മുറ്റത്തിന്റെ ഓരത്ത്‌ വണ്ടി ഒതുക്കി പതുക്കെ വീട്ടിലേക്കു നടന്നു. ഉച്ച ഉറക്കത്തിന്റെ നേരം ആയതു കൊണ്ടാണോ എന്ന് അറിയില്ല പൊതുവെ ഒരു ശാന്തത. അമ്മയുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. എന്തോ ഉറക്കെ വായിക്കുകയാണ് . കുറച്ചു ചുവടുകൾ കൂടി വച്ചപ്പോൾ സംഭവം വ്യക്തമായി. ബേപ്പൂർ സുൽത്താന്റെ “പാത്തുമ്മയുടെ ആട്” വായിക്കപ്പെടുകയാണ്. അപ്പൊ ഏകദേശം സംഗതിയുടെ കിടപ്പു വശം മനസിലായി. ശ്രവണ ശേഷി കഥയ്ക്ക് വേണ്ടി ധാനം ചെയ്തു എല്ലാവരും തലത്തിലെ വലിയ തഴപ്പായിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. തന്റെ എണ്ണമറ്റ പുസ്തകങ്ങളുടെ പിന്തുടർച്ച അവകാശം ഏറ്റെടുക്കാൻ അവകാശികളെ കണ്ടെടുത്ത സന്തോഷം അവളിൽ ഉറവ പൊട്ടി. അതിനെ ശരി വയ്ക്കുമാറ് ഇളം തെന്നലിൽ പാഷൻ ഫ്രൂട്ട് വള്ളികളിലെ വയലറ്റ് പൂക്കൾ കുലുങ്ങി ചിരിച്ചു…..

17e4531272dd45e1a5b970239699dd02

Advertisements

Written by elaine ecosmith

Dreaming to be a marine conservation biologist. Hold passion for books and to write on random sparks which could result in essay, poetry or fiction. Love movies and music. I believe in finding peace with oneself and always have gratitude for all what you have got 😊☺️

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s