മഷിതണ്ട്

“അപ്പേ എന്തിനാ ഈ മഷിപേന മാത്രം ഉപയോഗിക്കുന്നേ?”
രാവിലെ പേപ്പർ വായിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പാത്തു എന്റെ മുന്നിൽ വന്ന് നിന്നത്, എന്റെപേനയിൽ നിന്നുള്ള മഷി മൊത്തം അവളുടെ ഉടുപ്പിൽ ഉണ്ടായിരുന്നു.

എനിക്ക് Ph.D ഡോക്ടറേറ്റ് കിട്ടിയതിന് രണ്ട് മാസത്തിൻ ശേഷമായിരുന്നു അലീനയുടെ പ്രസവം. പാത്തുവിനെ ആദ്യം കണ്ടതിന്റെ തരിപ്പ് ദേ ഇപ്പോഴും എന്റെ ശരീരത്തിൽ ഓടുന്നുണ്ട്. അലീനയെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റുന്നതിന് മുൻപ് അവർ നല്കിയ പേപ്പറിൽ ഞാൻ Dr. രാജീവ് എന്നാണ് എഴുതിയത്, സംഗതി കടലിന്റെ നിറവും മീനിനെ എണ്ണവുമൊക്കെയാണെങ്കിലും കിട്ടിയ ഡോക്ടറേറ്റ്, ഡോക്ടറേറ്റ് തന്നെയാ. എന്റെ പേരിന്റെ മുന്നിലെ സർനെയിം കണ്ടത് കൊണ്ടായിരിക്കും എന്നെയും അവർ ഓപ്പറേഷൻ തീയറ്ററിലേക്ക് ക്ഷണിച്ചു. ബാൽക്കണി സീറ്റിലിരുന്ന് സിനിമ കാണുന്നത് പോലെ ഞാൻ പിന്നിൽ തന്നെ നിന്നു. രണ്ടാമത്തെ കുട്ടി ഇനി വേണ്ടെന്ന് തീരുമാനിക്കാൻ അലീനയുടെ കരച്ചിൽ മാത്രം മതിയായിരുന്നു.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച രാവിലെ ഏഴു മണിക്കാണ് പാത്തു ഞങ്ങളുടെ ലോകത്തിലേക്ക് വന്നത്.

തൊട്ടാൽ ചോരയിറ്റുന്ന പാത്തുവിനെ കണ്ടപ്പോൾ തന്നെ എന്റെ കണ്ണുനീരിനെ എനിക്ക് പിടിച്ച് കെട്ടാൻ കഴിഞ്ഞില്ല. അമിതമായി സന്തോഷം വന്നാലും കണ്ണുനീർ വരുമെന്ന് അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നത്.

“അപ്പേ, അപ്പ എന്തോന്നാ ആലോചിക്കുന്നേ?”
“അപ്പ ഒരു രാജകുമാരീയെപറ്റി ആലോചിച്ചതാ”
“കഥയാണൊ, എനിക്ക് പറഞ്ഞ് താ”
ഉം, വാ,……

Advertisements

Written by sibi ecosmith

ME, A two legged walking-talking socio animal always wanted to descend into Blue Water world, where finds ourself and gets astonished by the beauty of nature kept for us.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s