Journey from Severe Motion sickness to Sea Worthy
എന്റെ MScക്ക് ശേഷം ഞാൻ എന്റെ Research career തുടങ്ങിയത് CIFTയിൽ നിന്നാണ് (Central Institute of Fisheries Technology, ICAR) കടലിൽ പോയി നിശ്ചിത സമയത്ത് നിശ്ചിത ആഴത്തിൽ നിന്ന് water sample collect ചെയ്യുകയായിരുന്നു duty.
എന്റെ ആദ്യത്തെ കടൽയാത്ര, കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വരെ നിന്ന് ഞങ്ങൾ sample collect ചെയ്തു . എത്രത്തോളം വെള്ളം ഞങ്ങൾ കടലിൽ നിന്നെടുത്തുവോ അതിലിരട്ടി ഞാൻ മനോഹരമായിട്ട് ഛർദ്ദിച്ച് കടലിലേക്ക് തന്നെ തിരിച്ച് കൊടുത്തു കൊണ്ടിരുന്നു. പച്ച, നീല . മഞ്ഞ ഓരോ തവണ vomit ചെയ്യുമ്പോഴും മഴവില്ലിന്റെ നിറവിന്ന്യാസമായിരുന്നു എന്റെ വായിൽ നിന്ന് നുമ്മടെ അറബികടലിലേക്ക് നിക്ഷേപിച്ചിരുന്നത്.
അതുകൊണ്ട് ആ ഓ൪മ്മയിലുന്നി, ഈ വട്ടം നമ്മുക്ക് കടൽ ചൊരുക്ക് അഥവാ Motion sickness ഒഴിവാക്കാൻ ചില നുറുക്ക് വിദ്യകളെ പറ്റി നോക്കാം.
Here we go,
- ഭക്ഷണം
നിങ്ങളുടെ യാത്രക്ക് മുൻപുള്ള ഭക്ഷണം വളരെ പ്രധാനമാണ്. ഭൂരിഭാഗം ആളുകൾക്ക്, ശൂന്യമായ വയറു ഇത്തരത്തിലുള്ള കടൽ ചൊരുക്ക് പ്രകോപിപ്പിക്കാനുള്ള ഒരു കാരണമായി വരാറുണ്ട്. അതിനാൽ പുറപ്പെടുന്നതിന് ഏകദേശം 45-60 മിനിറ്റന്ന് മുൻപ് ഭക്ഷണം കഴിക്കുന്നത് ഒരു നല്ല തീരുമാനം ആയിരിക്കും. പ്രഭാതഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്സ് ചേർത്തതോ അസിഡിറ്റിക്കൽ ആയതോ കൊഴുപ്പ് കൂടിയതോ അത് കൂടതെ തണുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക. അവസാനമായി, മദ്യവും സിഗരറ്റും ഒഴിവാക്കുക.
- നേർക്കാഴ്ച്ച
അടുത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ച്, കുറച്ച് നിമിഷങ്ങളിൽ കൂടുതൽ വായന ഒഴിവാക്കുക. മാത്രമല്ല, യാത്ര ചെയ്യുന്ന ദിശയിൽ കണ്ണുകളെ കേന്ദ്രീകരിക്കുന്നത് നല്ല ഉപായമായിരിക്കും.
- ചെറിയ ശ്രദ്ധ മൂക്കിലേക്ക്
ഡീസൽ പുക, സിഗരറ്റ് സ്മോക്ക്, പെർഫ്യൂം, പിന്നെ മറ്റൊരാളുടെ ഛർദ്ദി എന്നിവ ശ്വസിക്കുന്നത് ഒഴിവാക്കുക.
- ജലാംശം നിലനിർത്തുക
ഓരോ ഇടവേളയിലും ധാരാളം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ആഹാരത്തെ എളുപ്പം ദഹിപ്പിക്കാ൯ സഹായിക്കുകയും മറ്റെല്ലാ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.
- മരുന്ന് / Medicines
നിങ്ങൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഇതിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു ഫിസിഷ്യരെ അടുത്ത് നിന്ന് മരുന്നുകൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. തലകറക്കം നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗത്തിന്റെ പ്രവർത്തനം ഇത്തരത്തിലുള്ള മരുന്നുകൾ മുഖാന്തിരം കുറയ്ക്കുന്നു. ഈ മരുന്നുകൾ മിക്ക വ്യക്തികളിലും വളരെ ഫലപ്രദമാണ്.
- Be & stay Cool
- Wear a Cap to protect your head and face from sun
- Stay in a shady place
- Always heads up
എന്നിട്ടും നിങ്ങൾക്ക് ശർദ്ദിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഒട്ടും താമസിക്കരുത് വേഗം ബോട്ടിന്റെ അരികത്ത് ചെല്ലുക, കടലിലേക്ക് നോക്കി കർമ്മം നിർവ്വഹിക്കുക. നിരവധി മീനുകൾക്ക് ഒരു surprise ഭക്ഷണം കൊടുത്തതിൽ സന്തോഷിക്കുക. 😊 എന്നിട്ട് അടുത്ത ച൪ദ്ദിക്കലിനായി സന്തോഷത്തോടുകൂടി കാത്തിരിക്കുക. Here it comes…..
അവലംബം : scuba diving magazine
😱😰
LikeLike
Should try…
Absolutely superb…
Vomiting and also the tips to prevent that…
Experience the both.
I suggest to you try the first.
😊👍
LikeLiked by 1 person
24 കാതം സിനിമയിൽ കണ്ടിട്ടുണ്ട്……… 😄
LikeLiked by 1 person
And one more for the experience :
കടലിനടയില്‍ വെച്ച് scuba dive ചെയ്യുന്പോള്‍ vomit ചെയ്യണം.
We have a purge button in the mouth piece, so it easy to remove the debris, just in a single press.
Enjoy & explore everything.. 😊🙌
LikeLike