ഭ്രാന്ത്

ഭ്രാന്താണ് എനിക്ക് എന്ന് സമ്മതിച്ചു തരാൻ എനിക്കിന്ന് ഒരു മടിയുമില്ല. എന്റേത് മാത്രമായ ശരികളിൽ വിശ്വസിച്ചു ജീവിക്കുന്നതിനു ഭ്രാന്തെന്ന് മുദ്ര കുത്തിയാൽ, എനിക്ക് നിങ്ങളെ നോക്കി നിശബ്ദം ചിരിക്കാനേ കഴിയൂ. എന്റെ ശരികളുടെ ലോകത്തു എന്റെ ചലനങ്ങൾ ചങ്ങല ബന്ധിതമല്ല. ഞാൻ സ്വര്യവിഹാരിയാകുന്നു. PS: This is one of the write-ups that has been published on my primary blog

അപൂർണം

പുറത്തു പെയ്യുന്ന കനത്ത മഴയ്ക്കു വീടിന്റെ ഉള്ളിലെ മൂകതയെ ഭഞ്ജിക്കാൻ ആയില്ല. മരണം ശാന്തമായി അവളെ കൊണ്ടുപോകും വരെ അവൾ ഒരു കാര്യം മുടങ്ങാതെ ചെയ്തു പോന്നു. കടുത്ത വേദനയുടെ യാഥാർഥ്യത്തിൽ നിന്നും പുസ്തകങ്ങൾ അവരുടെ മായിക ലോകത്തു അവളെ ചേർത്തു നിർത്തി. കർമങ്ങൾക്കു ശേഷം അവളുടെ മുറിയിൽ ചെന്നപ്പോൾ ആ കിടക്കയിൽ അവൾ വായിച്ചു പൂർത്തിയാക്കാത്ത ഒരു പുസ്തകമാണ് കണ്ടത്. സരസ്വതിയമ്മയുടെ ആ കഥ പോലെ അവളും അവൾ വായിച്ച ആ പുസ്തകവും അപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടു. … Continue reading അപൂർണം

ഉച്ചനേരം

പകുതി ദിവസം മാത്രം നീണ്ടു നിന്ന അധ്യാപന അദ്ധ്യയന മല്പിടുത്തങ്ങൾക്കു ഒടുവിൽ വീട്ടിൽ എത്തിപ്പെടാൻ ധിറുതി ആയി. വീട് എന്ന ഞങ്ങളുടെ രാജ്യത്തു നിർഭയം സ്വര്യ വിഹാരം നടത്തുന്ന മൂന്ന് കുഞ്ഞു സ്വരൂപങ്ങളും അവർക്കായി ദത്തെടുക്കപെട്ട മൂന്ന് ശ്വാന സ്വരൂപങ്ങളും മുതിർന്ന പൗരത്വം സ്വീകരിച്ച അമ്മയും അവധിക്കു നാട്ടിൽ വന്ന തന്റെ ജീവന്റെ ബാക്കി പകുതിയും ഉള്ള എന്റെ രാജ്യം. പാഷൻ ഫ്രൂട്ട് ചെടികൾ കൊണ്ട് പന്തൽ ഒരുക്കിയ വീടിന്റെ വിശാലമായ മുറ്റത്തിന്റെ ഓരത്ത്‌ വണ്ടി ഒതുക്കി … Continue reading ഉച്ചനേരം