Letters in Fiction, Malayalam

നിലാമഴ

ഇനിയുമൊത്തിരി ദൂരമിരിപ്പൂ...... മിഴികളിൽ ഒരു തരി മണ്ണ് പറ്റും മുൻപേ “മതിയെടാ, നിന്റെ യാത്ര ഭ്രാന്തു തന്നെ സഹിക്കാൻ പറ്റുന്നില്ല, അപ്പോഴാണ് ഈ തുണ്ടു കവിതകൾ. അഗത്തിയിൽ ഞാൻ നാസിയോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, നീ കപ്പലിറങ്ങുമ്പോൾ അവൻ  വന്ന് നിന്നെ Pick ചെയ്തുകൊള്ളും. കപ്പലിൽ കയറികഴിയുമ്പോൾ അമ്മയെ വിളിച്ചേക്ക്. അപ്പൊ ഓക്കേ, കാറിൽ നിന്ന് ഇറങ്ങി പോടാ” “ ചേച്ചീ, ഉമ്മാ....” ............................................................................................................................................ലഗൂൺ കപ്പലിലേക്കുള്ള യാത്രക്കാർ എത്രയും പെട്ടന്ന് ബോർഡിങ് പോയിന്റിലേക്കു എത്തേണ്ടതാണ്. സ്കാനിംഗ് സെന്ററിൽ നിന്നുള്ള… Continue reading നിലാമഴ

Letters in Fiction, Malayalam

നിംനഗ

"ഹിമാ, നീ ഉമ്മറത്തേക്ക് വരുമ്പോൾ കാപ്പിയും, മുറിയിൽ നിന്ന് പേനയില് ഒഴിക്കാ൯ മഷിയും എടുത്തേക്കണേ" ഇടവപ്പാതിയിലെ മഴ പതുക്കെ പെയ്യാനായി മലമുകളിൽ നിന്ന് കിനിഞ്ഞ് കിനിഞ്ഞ് താഴോട്ട് ഇറങ്ങി വന്ന് കൊണ്ടിരുന്നു. "ദേ ഏട്ടാ കാപ്പി, പേന ഇങ്ങ്താ ഞാൻ നിറച്ച് തരാം, ആരോ വരുന്നുണ്ടല്ലോ?" അപ്പോഴാണ് ഞാനും വഴിയിലേക്ക് നോക്കിയത്. "ശരത്തേ, ഒരു എഴുത്തുണ്ട്. രജിസ്റ്റേടാണ്" ദാസേട്ടനാണ്, ഇളയച്ഛന്റ മൂത്ത മോൻ ഇപ്പോൾ ഇവിടെത്തെ പോസ്റ്റാമാനായി ജോലി നോക്കുകയാ. "ഏട്ടാ ഇത് തിരുവനന്ത്പുരത്ത് നിന്നാ", ഞാൻ… Continue reading നിംനഗ

Letters in Fiction, Malayalam

മഷിതണ്ട്

"അപ്പേ എന്തിനാ ഈ മഷിപേന മാത്രം ഉപയോഗിക്കുന്നേ?" രാവിലെ പേപ്പർ വായിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പാത്തു എന്റെ മുന്നിൽ വന്ന് നിന്നത്, എന്റെപേനയിൽ നിന്നുള്ള മഷി മൊത്തം അവളുടെ ഉടുപ്പിൽ ഉണ്ടായിരുന്നു. എനിക്ക് Ph.D ഡോക്ടറേറ്റ് കിട്ടിയതിന് രണ്ട് മാസത്തിൻ ശേഷമായിരുന്നു അലീനയുടെ പ്രസവം. പാത്തുവിനെ ആദ്യം കണ്ടതിന്റെ തരിപ്പ് ദേ ഇപ്പോഴും എന്റെ ശരീരത്തിൽ ഓടുന്നുണ്ട്. അലീനയെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റുന്നതിന് മുൻപ് അവർ നല്കിയ പേപ്പറിൽ ഞാൻ Dr. രാജീവ് എന്നാണ് എഴുതിയത്, സംഗതി… Continue reading മഷിതണ്ട്

Letters in Fiction, Malayalam

Evening Rain/ സായാഹ്ന മഴ

Finally, after the desperate waiting, it’s weekend but the whole point of plan for having a weekend at home seems to go vain while she noticed the sudden change in the air. The entire sky got matted up with black rain clouds and looks like it will long downpour followed by a thunderstorm night. If she… Continue reading Evening Rain/ സായാഹ്ന മഴ

Letters in Fiction, Malayalam

ഭ്രാന്ത്

ഭ്രാന്താണ് എനിക്ക് എന്ന് സമ്മതിച്ചു തരാൻ എനിക്കിന്ന് ഒരു മടിയുമില്ല. എന്റേത് മാത്രമായ ശരികളിൽ വിശ്വസിച്ചു ജീവിക്കുന്നതിനു ഭ്രാന്തെന്ന് മുദ്ര കുത്തിയാൽ, എനിക്ക് നിങ്ങളെ നോക്കി നിശബ്ദം ചിരിക്കാനേ കഴിയൂ. എന്റെ ശരികളുടെ ലോകത്തു എന്റെ ചലനങ്ങൾ ചങ്ങല ബന്ധിതമല്ല. ഞാൻ സ്വര്യവിഹാരിയാകുന്നു. PS: This is one of the write-ups that has been published on my primary blog

Letters in Fiction, Malayalam

അപൂർണം

പുറത്തു പെയ്യുന്ന കനത്ത മഴയ്ക്കു വീടിന്റെ ഉള്ളിലെ മൂകതയെ ഭഞ്ജിക്കാൻ ആയില്ല. മരണം ശാന്തമായി അവളെ കൊണ്ടുപോകും വരെ അവൾ ഒരു കാര്യം മുടങ്ങാതെ ചെയ്തു പോന്നു. കടുത്ത വേദനയുടെ യാഥാർഥ്യത്തിൽ നിന്നും പുസ്തകങ്ങൾ അവരുടെ മായിക ലോകത്തു അവളെ ചേർത്തു നിർത്തി. കർമങ്ങൾക്കു ശേഷം അവളുടെ മുറിയിൽ ചെന്നപ്പോൾ ആ കിടക്കയിൽ അവൾ വായിച്ചു പൂർത്തിയാക്കാത്ത ഒരു പുസ്തകമാണ് കണ്ടത്. സരസ്വതിയമ്മയുടെ ആ കഥ പോലെ അവളും അവൾ വായിച്ച ആ പുസ്തകവും അപൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടു.… Continue reading അപൂർണം

Letters in Fiction, Malayalam

ഉച്ചനേരം

പകുതി ദിവസം മാത്രം നീണ്ടു നിന്ന അധ്യാപന അദ്ധ്യയന മല്പിടുത്തങ്ങൾക്കു ഒടുവിൽ വീട്ടിൽ എത്തിപ്പെടാൻ ധിറുതി ആയി. വീട് എന്ന ഞങ്ങളുടെ രാജ്യത്തു നിർഭയം സ്വര്യ വിഹാരം നടത്തുന്ന മൂന്ന് കുഞ്ഞു സ്വരൂപങ്ങളും അവർക്കായി ദത്തെടുക്കപെട്ട മൂന്ന് ശ്വാന സ്വരൂപങ്ങളും മുതിർന്ന പൗരത്വം സ്വീകരിച്ച അമ്മയും അവധിക്കു നാട്ടിൽ വന്ന തന്റെ ജീവന്റെ ബാക്കി പകുതിയും ഉള്ള എന്റെ രാജ്യം. പാഷൻ ഫ്രൂട്ട് ചെടികൾ കൊണ്ട് പന്തൽ ഒരുക്കിയ വീടിന്റെ വിശാലമായ മുറ്റത്തിന്റെ ഓരത്ത്‌ വണ്ടി ഒതുക്കി… Continue reading ഉച്ചനേരം